ഹവാല: സിബിഐ അന്വേഷിക്കണം
തിരുവനന്തപുരം: കേരളത്തിലേക്ക് 700 കോടിയുടെ ഹവാല പണം എത്തിയതു സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
അന്വേഷണം തുടങ്ങുന്നതിന് മുമ്പ് കേരളത്തിലെത്തിയ ഹവാല പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിട്ടില്ലെന്ന് ഡിജിപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് രാജഗോപാല്‍ ചോദിച്ചു. ഒക്ടോബര്‍ 26 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കേരളത്തിലേക്ക് കഴിഞ്ഞ ചില വര്‍ഷങ്ങളായി ഹവാല പണം ഒഴുകിയെത്തുന്നതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേന്ദ്രം മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവാതിരുന്നതെന്താണെന്ന് രാജഗോപാല്‍ ചോദിച്ചു. ആരെ പേടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാവാത്തതെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തേണ്ടത്.












Click it and Unblock the Notifications