Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍ അന്വേഷണം തൃപ്തികരമല്ല: വി. എസ്

തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ഇപ്പോഴും സ്വൈര്യമായി വിഹരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേസില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ല. കേസിലെ പ്രധാനപ്രതിയായ ലതാനായരെ പൊലീസ് വേണ്ടവിധം ചോദ്യം ചെയ്തിട്ടില്ല. പീഡനത്തിന് വിധേയമായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ നമ്പരുകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. - അച്യുതാനന്ദന്‍ പറഞ്ഞു. ഒക്ടോബര്‍ 26 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ടിവി സീരിയല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്തണം. കേസില്‍ ഐജി സിബിമാത്യുവിനെ പോലുള്ള വിശ്വസ്തനും സമര്‍ഥരുമായ പൊലീസ് ഉദ്യോസസ്ഥനെ കൊണ്ട് അന്വേഷണം നടത്തണം.

കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ തനിക്ക് രഹസ്യകത്ത് നല്‍കിയത്. രഹസ്യകത്ത് തനിക്ക് നല്‍കിയ വിവരം സുധീരന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു.

ചന്ദനം കള്ളക്കടത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് ചന്ദനക്കള്ളക്കടത്തിന് പിന്നില്‍.

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കുന്ന സ്ഥാപനമായതിനാലാണ് തലശേരിയില്‍ സ്ഥാപിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ഇ. കെ. നായനാരുടെ പേര് നല്‍കാന്‍ സിപിഎം തീരുമാനിച്ചതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+