Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പ്രശ്നം: മുഷാറഫിന് പുതിയ നിര്‍ദേശം

ഇസ്ലാമബാദ്: കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു. നിയന്ത്രണരേഖയുടെ ഇരുഭാഗത്തുമുള്ള ചില പ്രദേശങ്ങളെ ഇരുരാജ്യങ്ങളും ആദ്യം തിരിയ്ക്കണം. തുടര്‍ന്ന് ഇവ സൈനികമുക്തമാക്കണം. മുഷാറഫ് നിര്‍ദേശിച്ചു.

ഈ പ്രദേശത്തിന് സ്വതന്ത്ര പദവിയോ സംയുക്ത നിയന്ത്രണമോ ഏര്‍പ്പെടുത്തുകയോ യുഎന്നിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയോ വേണം. ജനഹിത പരിശോധന നടത്തിയതു കൊണ്ടോ നിയന്ത്രണരേഖയോ സ്ഥിരം അതിര്‍ത്തിയായി അംഗീകരിച്ചതു കൊണ്ടോ കശ്മീര്‍ പ്രശ്നം തീരില്ലെന്ന് മുഷാറഫ് പറഞ്ഞു. പ്രത്യേകം മാറ്റേണ്ട ഭാഗങ്ങളില്‍ രണ്ടെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം ഇന്ത്യയിലുമാണെന്നും ജനറല്‍ വ്യക്തമാക്കി. ഈ ആശയത്തെക്കുറിച്ച് തുറന്ന ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പുതിയ നിര്‍ദ്ദേശം ജനറല്‍ മുഷറാഫ് മുന്നോട്ട് വച്ചത്.

അതേ സമയം മുഷാറഫിന്റെ ഈ നിര്‍ദേശത്തിനെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാന്റെ നിലപാട് മുഷാറഫ് അട്ടിമറിച്ചിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ആറ് ഇസ്ലാമിക് പാര്‍ട്ടികളുടെ സഖ്യമായ മുത്താഹിദ മജ്ലിസ് അമലാണ് മുഷാറഫിനെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തിയത്. കശ്മീര്‍ പ്രശ്നത്തില്‍ ഇതുവരെയുള്ള പാകിസ്ഥാന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ മുഷാറഫ് സ്വീകരിച്ചിരിക്കുന്നതെന്നും നയത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരെയും മുഷാറഫ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

മുഷാറഫ് ഈ ആശയം ആദ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മുഷാറഫിന്റെ പ്രസ്താവന കശ്മീരിലെ പോരാടുന്ന ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പറഞ്ഞു.

ജനറല്‍ മുഷറാഫിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ചില നല്ല വശങ്ങളുണ്ടെന്നായിരുന്നു ഇന്ത്യന്‍ വിദേശ കാര്യവകുപ്പിന്റെ ആദ്യ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+