ടാറ്റാ കാറുകള്‍ ദക്ഷിണാഫ്രിക്കയില്‍
ദര്‍ബന്‍: ടാറ്റയുടെ കാറുകള്‍ ഒരു മാസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ ലഭ്യമാകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.
ഒക്ടോബര്‍ 27 ബുധനാഴ്ച ജോഹന്നാസ്ബര്‍ഗില്‍ ഓട്ടോ ആഫ്രിക്ക മേളയ്ക്കിടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഡിക്ക, ഇന്‍ഡിഗോ എന്നീ കാറുകളായിരിക്കും തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിപണിയില്‍ ഇറങ്ങുക.
ദക്ഷിണാഫ്രിക്കയിലെ ഉപഭോക്താക്കള്‍ക്ക് ഈ രണ്ട് കാറുകള്‍ തൃപ്തികരമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ടാറ്റാ ദക്ഷിണാഫ്രിക്കയില്‍ വളര്‍ച്ച കൈവരിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു. കൂടുതല്‍ മോഡലുകള്‍ ദക്ഷിണാഫ്രിക്കയിലെ വിപണിയില്‍ ഇറക്കാന്‍ കഴിഞ്ഞേക്കും. - രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു.
ആദ്യഘട്ടത്തില്‍ 20 ഡീലര്‍മാര്‍ വഴിയായിരിക്കും ദക്ഷിണാഫ്രിക്കയില്‍ ടാറ്റാ കാറുകള്‍ വിതരണം ചെയ്യുകയെന്ന് ടാറ്റാ മോട്ടോഴ്സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി രുചിക ബത്ര പറഞ്ഞു. ഇന്ത്യയില്‍ അഞ്ച് ലക്ഷം വീതം വിറ്റഴിഞ്ഞ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള രണ്ട് മോഡലുകളാണ് ഇന്‍ഡിക്കയും ഇന്‍ഡിഗോയും. - രുചിക ബത്ര അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ടാറ്റായുടെ പിക്-അപ് വാനുകള്‍ ദക്ഷിണാഫ്രിക്കയില്‍ വിപണനം ചെയ്തുവരുന്നുണ്ട്.












Click it and Unblock the Notifications