Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: തര്‍ക്കം തീര്‍ക്കാന്‍ നീക്കം

മുംബൈ: രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ എന്‍സിപിക്ക് നല്‍കി മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയേക്കുമെന്ന് സൂചന.

രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ നല്‍കിയാല്‍ എന്‍സിപി മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിച്ചേക്കും. അങ്ങനെയെങ്കില്‍ 11 ദിവസമായി നീളുന്ന അനിശ്ചിതത്വത്തിന് വിരാമമാകും.

മുഖ്യമന്ത്രി പദത്തിന് പകരമായി രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ വേണമെന്ന് എന്‍സിപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ എന്‍സിപി തയ്യാറായിട്ടില്ല. ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറയുന്നത്.

രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ എന്‍സിപിക്ക് നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും മുഖ്യമന്ത്രി പദം ലഭിക്കും. സുശീല്‍കുമാര്‍ ഷിണ്ഡെ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.

നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിന് ഒക്ടോബര്‍ 27 ബുധനാഴ്ച എന്‍സിപി നേതൃതല യോഗം ചേരുന്നുണ്ട്. രണ്ട് ഉപമുഖ്യമന്ത്രി പദങ്ങള്‍ എന്‍സിപിക്ക് ലഭിക്കുകയാണെങ്കില്‍ ഛഗന്‍ ഭുജ്ബലും വിജയ്സിംഗ് മോഹിത് പട്ടേലുമായിരിക്കും ആ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+