പവാര്‍ പാര്‍ട്ടിനേതാക്കളെ കണ്ടു
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രശ്നം സംബന്ധിച്ച പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ എന്‍സിപി നേതാക്കള്‍ ഒക്ടോബര്‍ 27 ബുധനാഴ്ച യോഗം ചേര്‍ന്നു.
പാര്‍ട്ടിനേതാവ് ശരദ് പവാറിന്റെ വീട്ടില്‍ വച്ചായിരുന്നു യോഗം. എന്‍സിപിയുടെ കേന്ദ്രനേതാക്കളും മഹാരാഷ്ട്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. 11 ദിവസമായി തുടരുന്ന മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം കാണുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി വിജയ് സിന് മൊഹിതെ പാട്ടീല്‍, മുന്‍ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍, മുന്‍ ഡപ്യൂട്ടി മുഖ്യമന്ത്രി ഛഗന്‍ ഭൂജ്ബല്‍, അജിത് പവാര്‍, ജയന്ത് പാട്ടീല്‍ എന്നിവര്‍ പങ്കെടുത്തു.
തിങ്കളാഴ്ച ചേര്‍ന്ന എന്‍സിപി നിയമസഭാകക്ഷി യോഗം മുഖ്യമന്ത്രി പ്രശ്നത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ശരത് പവാറിനെ നിയോഗിച്ചിരുന്നു.












Click it and Unblock the Notifications