കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ പണം തേടി കാട്ടിലേക്കില്ല

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വീരപ്പന്റെ ആയുധശേഖരവും ഒളിപ്പിച്ചുവച്ചിരിക്കുന്ന പണവും കണ്ടെത്തുന്നതിന് വീണ്ടും വനത്തിലേക്ക് തിരികെ പോവേണ്ടതില്ലെന്ന് പ്രത്യേക ദൗത്യസേന തീരുമാനിച്ചു.

അത്തരം കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ലോക്കല്‍ പൊലീസാണെന്ന് പ്രത്യേക ദൗത്യസേനയ്ക്ക് നേതൃത്വം നല്‍കിയ തമിഴ്നാട് ഡിജിപി വിജയകുമാര്‍ പറഞ്ഞു. വീരപ്പനെ വധിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി എന്‍. ധരംസിംഗിന്റെയും ഉപമുഖ്യമന്ത്രി സിദ്ദരാമയ്യയുടെയും അനുമോദനങ്ങള്‍ സ്വീകരിച്ചതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീരപ്പന്‍ സംഘത്തെ പ്രത്യേക ദൗത്യസേന ഇല്ലാതാക്കിക്കഴിഞ്ഞു. വീരപ്പന് അഭയം നല്‍കുകയും മറ്റും ചെയ്ത ചില അനുയായികള്‍ ജീവിച്ചിരിക്കുന്നുണ്ടാവാം. അവരെ പൊലീസ് കൈകാര്യം ചെയ്യും.

ഇത്തരം ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ചില അഭ്യൂഹങ്ങള്‍ പരക്കുന്നത് സാധാരണമാണെന്ന് വീരപ്പനും ദൗത്യസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ച് വിജയകുമാര്‍ പറഞ്ഞു. ഓപ്പറേഷന്‍ കൊക്കൂണ്‍ ആസൂത്രണം ചെയ്തത് ആറ് മാസം മുമ്പാണ്. കഴിഞ്ഞ രണ്ടു മാസമായി ഓപ്പറേഷന്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു. അതിന് ഫലവുമുണ്ടായി.

പ്രത്യേക ദൗത്യസേനയുടെ പ്രവര്‍ത്തനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അവര്‍ ഒരിക്കലും തന്നില്‍ സമ്മര്‍ദം വളര്‍ത്തിയിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X