ചിലതൊക്കെ തുറന്നു പറയും: ആന്റണി
തിരുവനന്തപുരം: ഹവാല പണം കേരളത്തിലെത്തുന്നതു സംബന്ധിച്ച കേസില്‍ തന്റെ കാലത്ത് അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ചതായി പറയുന്ന മുന്നറിയിപ്പുകളും ലഭിച്ചിട്ടില്ല. അന്വേഷണം അട്ടിമറിക്കാന്‍ താന്‍ കൂട്ടുനിന്നിട്ടില്ല. ബാഹ്യ ഇടപെടലും അനുവദിച്ചിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ഇപ്പോള്‍ ചിലര്‍ക്ക് ഫാഷനാണ്. തന്റെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അധികമായാല്‍ താന്‍ ചിലത് തുറന്നുപറയും. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പോയതിന് ശേഷവും തന്റെ തല പൊങ്ങാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം പോയെന്നു വച്ച് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചാല്‍ അത് നടക്കില്ല.
ഇനിയും ചിലതൊക്കെ തുറന്നു പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications