Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ വ്യവസായികള്‍ക്ക് അവസരം

ചെന്നൈ: ഇന്ത്യയില്‍ നിന്നുള്ള വ്യവസായികള്‍ക്കും സംരംഭകര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കലാകാരന്‍മാര്‍ക്കും കാനഡ അവസരങ്ങള്‍ തുറന്നിടുന്നു.

ജനസംഖ്യ ഏറെ കുറവാണെന്നതാണ് കാനഡ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയും വിദഗ്ധരെയും സ്വീകരിക്കുന്നതിനുള്ള കാരണം. ഇന്ത്യയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള കാനഡയില്‍ മൂന്ന് കോടിയോളം ജനങ്ങള്‍ മാത്രമേയുള്ളൂ. ജനസംഖ്യ കുറഞ്ഞുവരുന്നതിനാല്‍ 2020 ആവുമ്പോഴേക്കും കാനഡയില്‍ 20 ലക്ഷം വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നതെന്ന് വേള്‍ഡ് വൈഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലി. (ഡബ്ല്യുഡബ്ല്യുഐസിഎസ്) വൈസ് പ്രസിഡന്റ് ജെ.എസ്. അലുവാലിയ പറയുന്നു.

ഈ സാഹചര്യത്തില്‍ കാനഡ കൂടുതല്‍ ഉദാരമായ കുടിയേറ്റ വ്യവസ്ഥകള്‍ മുന്നോട്ട്വയ്ക്കുന്നു. യോഗ്യരായ വ്യവസായികള്‍ക്ക് കുടുംബത്തോടൊപ്പം കുടിയേറാന്‍ കാനഡ അനുവദിയ്ക്കുന്നു. ഇവര്‍ക്ക് കാനഡ സര്‍ക്കാര്‍ സ്ഥിരവാസസൗകര്യവും വാഗ്ദാനം ചെയ്യുന്നു. സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം, കുറഞ്ഞ നിരക്കില്‍ സര്‍വകലാശാലാ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, വാര്‍ധക്യപെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ക്ക് അര്‍ഹതയുണ്ട്.

നിക്ഷേപകര്‍, സംരംഭകര്‍, സ്വയംതൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വ്യവസായികളെ കാനഡയിലേക്ക് ക്ഷണിക്കുന്നത്. നിക്ഷേപകര്‍ക്കുള്ള യോഗ്യത ബിസിനസില്‍ അനുഭവപരിചയവും 2.75 കോടി രൂപയുടെ ആസ്തിയും ഉണ്ടായിരിക്കണമെന്നതാണ്. സംരംഭകര്‍ക്ക് 1.05 കോടി രൂപയുടെ ആസ്തിയാണ് ഉണ്ടായിരിക്കേണ്ടത്.

ഇന്ത്യയില്‍ നിന്നുള്ള കര്‍ഷകര്‍ക്കും കാനഡയില്‍ അവസരങ്ങളുണ്ട്. കര്‍ഷകര്‍ക്കുള്ള വ്യവസ്ഥകളും ഉദാരമാണ്. നര്‍ത്തകര്‍, സംഗീതജ്ഞര്‍, നൃത്തസംവിധായകര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ പ്രത്യേകിച്ച് വ്യവസ്ഥകളൊന്നുമില്ല. സ്വയം തൊഴില്‍ എന്ന വിഭാഗത്തിലായാണ് ഇവര്‍ക്ക് കാനഡയില്‍ അവസരം ലഭിക്കുന്നത്.

കാനഡയിലെ ക്യുബെക് മേഖല ക്യുബെക് ഇന്‍വെസ്റര്‍ പ്രോഗ്രാം എന്നൊരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന് കീഴിലായി ഒരു വര്‍ഷത്തിനുള്ളില്‍ കാനഡയില്‍ കുടിയേറ്റം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+