ഗള്‍ഫ് മലയാളികളുടെ പ്രശ്നം: ചര്‍ച്ച നടത്തി
കൊല്ലം: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനം സംബന്ധിച്ച് സൗദി അറേബഷ്യ, ബഹറിന്‍, യുഎഇ അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയതായി പി. രാജേന്ദ്രന്‍ എംപി അറിയിച്ചു.
വിവിധ മലയാളി സംഘടനകളുടെ ക്ഷണപ്രകാരമാണ് പി. രാജേന്ദ്രന്‍ യുഎഇ, ബഹറിന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.
തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, ശമ്പളകുടിശിക സംബന്ധിച്ച പ്രശ്നം, വീട്ടുജോലിക്ക് കൊണ്ടുപോയി ലൈംഗികപീഡനനത്തിന് വിധേയമായ സ്ത്രീകളുടെ പരാതികള്‍ തുടങ്ങി വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുന്നൂറോളം കേസുകള്‍ മൂന്ന് എംബസികളുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രവൃത്തി സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇന്ത്യക്കാര്‍ക്ക് അംബാസഡറെ സന്ദര്‍ശിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ തനിക്ക് ഉറപ്പുനല്‍കിയതായി രാജേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications