Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല: ചെമ്മീന്‍ കയറ്റുമതി കമ്പനികളും

കൊച്ചി: ഹവാല പണമിടപാട് കേസുമായി ബന്ധപ്പെട്ട എല്ലാ കടല്‍വിഭവകയറ്റുമതി കമ്പനികളും നിയമപരമായി രജിസ്റര്‍ ചെയ്യാത്ത കമ്പനികളാണെന്ന് കണ്ടെത്തല്‍.

കടല്‍വിഭവകയറ്റുമതി കമ്പനികള്‍ നിയമപരമായി മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി(എംപിഇഡിഎ)യില്‍ രജിസ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഹവാല പണമിടപാടുമായി ബന്ധമുള്ള വിവാദ കമ്പനികളൊന്നും എംപിഇഡിഎയില്‍ രജിസ്റര്‍ ചെയ്തിട്ടില്ലെന്ന് എംപിഇഡിഎ വെളിപ്പെടുത്തി.

മുംബൈയിലെ ഗുഡ് ലക് സീഫുഡ്, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന വെസ്റേണ്‍ സീഫുഡ്, ഓഎയ്സിസ് കോര്‍പറേഷന്‍, യുനൈറ്റഡ് സീഫുഡ്, ഏയ്ഷീയെറ്റിക് ഏജന്‍സി എന്നീ സ്ഥാപനങ്ങളാണ് ഹവാല ലിസ്റില്‍ ഉള്ളത്.

മുന്‍നിരസ്ഥാപനങ്ങള്‍ വഴി അനധികൃതമായി പണം കടത്തുന്ന പതിവ് പണ്ടേയുള്ളതാണ്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് ഇന്ത്യയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് പണം കടത്തിയിരുന്നത് ഇത്തരം മുന്‍നിര സ്ഥാപനങ്ങള്‍ വഴിയാണ്. അത് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നു. - പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+