Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല: ബാങ്കുകളുടെ കള്ളി പൊളിച്ചത് യുഎസ്

കൊച്ചി: വടക്കന്‍ കേരളത്തിലെ സഹകരണബാങ്കുകളുള്‍പ്പെടെ ഇന്ത്യയിലെ ബാങ്കുകള്‍ കോടികളുടെ ഹവാല പണം സ്വീകരിച്ചതിന്റെ കള്ളി പൊളിച്ചത് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി. എസ്ബിഐയുടെ ന്യൂയോര്‍ക്ക് ശാഖയില്‍ നടന്ന 600 കോടി രൂപയുടെ ഇടപാട് യുഎസ് ഇന്റലിജന്‍സ് കണ്ടെത്തിയതില്‍ നിന്നാണ് കേരളത്തിലേതുള്‍പ്പെടെയുള്ള ബാങ്കുകളിലെ ഹവാല ഇടപാടും വെളിച്ചത്തായത്.

ന്യൂയോര്‍ക്കിലെ എസ്ബിഐ ശാഖയിലേക്ക് 600 കോടി രൂപ എത്തിയത് യുഎഇയില്‍ നിന്നാണ്. നിലവിലുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് യുഎഇയില്‍ നിന്നും ന്യൂയോര്‍ക്ക് എസ്ബിഐ ശാഖയിലേക്ക് പണം അയച്ചിരിക്കുന്നത്. ഇത് ഹവാല പണമായിരുന്നു. ഈ തുകയിലെ ഒരു പങ്ക് സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുള്ള ആക്രമണപദ്ധതി നടപ്പാക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് യുഎസ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു.

നിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ന്യൂയോര്‍ക്കിലെ എസ്ബിഐ ശാഖയ്ക്ക് ഈ തുക സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്തായാലും നിയമം കൃത്യമായി പാലിക്കാത്തതിനാല്‍ ഏകദേശം 48 ലക്ഷം രൂപയാണ് ഇപ്പോള്‍ യുഎസ് ഉദ്യോഗസ്ഥര്‍ എസ്ബിഐയ്ക്ക് പിഴ നിര്‍ദേശിച്ചിരിക്കുന്നത്.

എസ്ബിഐയുടെ ന്യൂയോര്‍ക്ക് ശാഖയില്‍ നടന്ന ഈ നിയമവിരുദ്ധനടപടി ഉടനെ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്കിനെ അറിയിച്ചു. തുടര്‍ന്ന് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പ്രമുഖ ബാങ്കുകളും വടക്കന്‍ കേരളത്തിലെ ഏതാനും സഹകരണബാങ്കുകളും ഹവാല പണം സ്വീകരിച്ചതായി തെളിഞ്ഞത്.

ഹവാല അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ബാങ്കുകള്‍ തീര്‍ച്ചയായും തെറ്റ് ചെയ്തിട്ടുണ്ട്. വന്‍തുക സ്വീകരിക്കാനായി അടിസ്ഥാന നിയമങ്ങള്‍ പോലും ബാങ്കുകള്‍ കാറ്റില്‍ പറത്തി. ഭാവിയില്‍ ഇത്തരം ദുരുപയോഗങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ റിസര്‍വ്വ് ബാങ്ക് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവരും.- ഒരു മുതിര്‍ന്ന റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഹവാല പണം സ്വീകരിച്ച ബാങ്കുകള്‍ക്കെല്ലാം റിസര്‍വ്വ് ബാങ്ക് വന്‍പിഴയാണ് ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+