Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന്റെ നിലപാട് വിചിത്രം: സുധീരന്‍

തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ അതില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുന്നത് വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.

താന്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്നപ്പോള്‍ പെണ്‍വാണിഭക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന അച്യുതാനന്ദന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഉയരുന്ന സ്വാഭാവികമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ടാണ് താന്‍ അദ്ദേഹത്തിന് കത്തെഴുതിയത്. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ അത് തനിക്കുതന്നെ വിനയാവുമെന്ന ആശങ്ക കൊണ്ടാവാം അച്യുതാനന്ദന്‍ എന്നെ ആക്ഷേപിച്ച് പ്രശ്നത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നത്.

അച്യുതാനന്ദന് നല്‍കിയ കത്ത് താന്‍ ചോര്‍ത്തിക്കൊടുത്തിട്ടില്ല. അങ്ങനെ വേണമെന്നുണ്ടെങ്കില്‍ തനിക്ക് അത് ചെയ്യാമായിരുന്നു. കത്ത് ചോര്‍ത്തിയെന്ന് തന്നെ ആക്ഷേപിക്കുന്ന അച്യുതാനന്ദന്‍ തന്റെ ഓഫീസിലെ ചോര്‍ച്ചകളെ പറ്റിയാണ് ആദ്യം അന്വേഷിക്കേണ്ടത്. കത്ത് ചോര്‍ന്നതെങ്ങനെയെന്ന് അക്കാര്യം റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും അച്യുതാനന്ദന്റെ ഓഫീസിലുള്ളവര്‍ക്കും അറിയാം.

കിളിരൂര്‍ പെണ്‍വാണിഭ കേസ് വഴിതെറ്റിക്കാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനെ കുറിച്ച് ചോദ്യമുന്നയിക്കുന്നതെന്ന അച്യുതാനന്ദന്റെ പ്രസ്താവന അപഹാസ്യമാണ്. കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ കുറ്റവാളികള്‍ സത്യസന്ധമായ അന്വേഷണത്തിലൂടെ ശിക്ഷിക്കപ്പെടണം.

ഐസ്ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് അജിത ഉള്‍പ്പെടെ പലരും ആരോപണമുയര്‍ത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ അതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് അച്യുതാനന്ദന്‍ പ്രസ്താവന നടത്തിയത്. താന്‍ പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കുറ്റവാളികളെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരാനാണ് അച്യുതാനന്ദന്‍ ശ്രമിക്കേണ്ടത്.

കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നത്തില്‍ അച്യുതാനന്ദന്റെ മൃദുസമീപം ദുരൂഹതകളുണര്‍ത്തുന്നതാണെന്നും സുധീരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+