Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജലകരാര്‍: തമിഴ്നാടുമായി ചര്‍ച്ച

തിരുവനന്തപുരം: നദീജലകരാറുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസംഘം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തും.

ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. ഒക്ടോബര്‍ 27 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലേക്ക് ഹവാല പണം എത്തിയതു സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആന്റണി സര്‍ക്കാരിന്റെ കാലത്തെ ഹവാല ഇടപാടിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ചിട്ടില്ല. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുമില്ല. ഇതുവരെ അന്വേഷണം നടത്തിയത് വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ്. അന്വേഷണത്തില്‍ കേന്ദ്രഏജന്‍സികളുമുണ്ട്.

ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് സെന്റ് പുറമ്പോക്ക് ഭൂമിയ്ക്കായുള്ള പട്ടയം നല്‍കും. സെന്റിന് 100 രൂപ നിരക്കിലായിരിക്കും ഭൂമി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഭൂമിയുടെ പട്ടയം സംബന്ധിച്ച പരാതികളാണ് കൂടുതല്‍ ലഭിച്ചതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.

സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി തൊഴില്‍, ഗ്രാമവികസനം എന്നീ വകുപ്പുകളില്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് മന്ത്രിസഭായോഗം വിലയിരുത്തി. രാജേഷ് ധവാനെ വിജിലന്‍സ് ഐജിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+