Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനുഷിന്റെ വധു രജനിയുടെ മകള്‍

ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകരുടെ പുതിയ ഹരമായ നടന്‍ ധനുഷ് വിവാഹിതനാവുന്നു. സൂപ്പര്‍സ്റാര്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് വധു.

നവംബര്‍ 18ന് രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ വച്ചാണ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നെങ്കിലും ധനുഷ് അത് നിഷേധിച്ചിരുന്നു. ഐശ്വര്യ തന്റെ അനിയത്തിയുടെ കൂട്ടുകാരി മാത്രമാണെന്നും അതില്‍ കവിഞ്ഞുള്ള ബന്ധമൊന്നും തങ്ങള്‍ തമ്മിലില്ലെന്നുമാണ് ധനുഷ് പറഞ്ഞിരുന്നത്. ഇരുവരും പല പൊതുചടങ്ങുകളിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴ് സിനിമാ സംവിധായകനായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ധനുഷ് ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹരമായി മാറി. ഇന്ത്യന്‍ ബ്രൂസ്ലി എന്നാണ് ഈ നടന്‍ അറിയപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+