ഐഎസ്ആര്‍ഒ ശാസ്ത്ര ചാനലിന് ആലോചന
ബാംഗ്ലൂര്‍: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) ശാസ്ത്ര ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നു. ഐഎസ്ആര്‍ഒ അദ്ധ്യക്ഷന്‍ ഡോ. ജി. മാധവന്‍ നായരാണ് ഇത് അറിയിച്ചത്.
ബാംഗ്ലൂര്‍ നടന്ന ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏഷ്യാ പെസഫിക് സെമിനാറിന്റെ സമാപന ചടങ്ങിലാണ് മാധവന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പുതിയ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് വ്യാപകമാവുകയാണ്. അത് മുന്നില്‍ കണ്ട് ഇതിനായി ഒരു ഉപഗ്രഹം വിക്ഷേപിയ്ക്കാനും ഐഎസ്ആര്‍ഒ ഉദ്ദേശിയ്ക്കുന്നുണ്ട്.
രാജ്യമെങ്ങും ശാസ്ത്ര വിദ്യാഭ്യാസം അനായാസമാക്കാന്‍ ദേശീയ ശാസ്ത്ര ചാനല്‍ സഹായകമാവും. ഇപ്പോള്‍ ഇന്ത്യയ്ക്ക് ഇത് ആവശ്യമാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതില്‍ വേണ്ടതെന്നത് തീരുമാനിയ്ക്കേണ്ടതുണ്ട്. വിവിധ ഏജന്‍സികളുമായി ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ട്. ചാനലിലെ പരിപാടികളാണ് ഏറ്റവും പ്രധാനം. ഇത് മോശമായാല്‍ ചാനല്‍ നന്നാവില്ല. ഇതിനായി വേണ്ടത് ചെയ്യേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രത്തിലുള്ള താല്പര്യം കുറയുകയാണ്. കുട്ടികളില്‍ ശാസ്ത്രത്തോടുള്ള അഭിനിവേശം കൂട്ടേണ്ടത് അദ്ധ്യാപകരാണ്. എന്നാല്‍ അവര്‍ ഇന്ന് അദ്ധ്യാപന വൃത്തി വെറും ഒരു തൊഴിലായാണ് കാണുന്നത്. ഇത് മാറണം. മാധവന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications