മഹാരാഷ്ട്ര മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്
മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ11 ദിവസം നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവില്‍ വിരാമം.
മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് തന്നെ ലഭിക്കും. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുന്നതിന് പകരമായി എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദത്തിന് പുറമെ മൂന്ന് മന്ത്രി സ്ഥാനങ്ങളും രണ്ട് വകുപ്പുകളും കൂടി ലഭിക്കും.
കോണ്‍ഗ്രസ് നേതാക്കളായ മാര്‍ഗരറ്റ് ആല്‍വ, അഹമ്മദ് പട്ടേല്‍, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഏതൊക്കെ വകുപ്പുകളാണ് എന്‍സിപിക്ക് കൂടുതലായി ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
നിയമസഭാ കക്ഷി നേതാക്കളെ തിരഞ്ഞെടുക്കാന്‍ ഇരുകക്ഷികളുടെയും എംഎല്‍എമാരുടെ യോഗം ഒക്ടോബര്‍ 29 വെള്ളിയാഴ്ച ചേരും.
എന്‍സിപിക്ക് കൂടുതലായി ലഭിക്കുന്ന മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ക്യാബിനറ്റ് പദവിയുള്ളതായിരിക്കും. ഒന്ന് സഹമന്ത്രി സ്ഥാനവും. സ്പീക്കര്‍ സ്ഥാനം എന്‍സിപിക്ക് തന്നെ ലഭിക്കും. വ്യാഴാഴ്ച പല വട്ടം ചര്‍ച്ച നടത്തിയ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയത്.












Click it and Unblock the Notifications