പറയേണ്ടത് ആന്റണി പറയണം: കരുണാകരന്‍
തിരുവനന്തപുരം: ജനങ്ങളോട് പറയാനുള്ളത് മുന്‍ മുഖ്യമന്ത്രി ആന്റണി മറച്ച് വയ്ക്കുന്നത് ശരിയല്ലെന്ന് കെ. കരുണാകരന്‍. അത് ജനങ്ങളോട് എത്രയും പെട്ടെന്ന് പറയുകയാണ് ആന്റണി ചെയ്യേണ്ടത്. കരുണാകരന്‍ പറഞ്ഞു.
തന്റെ ഭരണത്തെക്കുറിച്ച് കൂടുതല്‍ ആരോപണം ഉന്നയിച്ചാല്‍ താന്‍ ചിലത് തുറന്ന് പറയുമെന്ന എ.കെ. ആന്റണിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ചില മാസികകളില്‍ കാണുന്നതുപോലെയാണ് ആന്റണി പറയുന്നത്. അടുത്ത ലക്കത്തില്‍ തുടരും എന്ന മാസികകളിലെ അറിയിപ്പിനെ പരാമര്‍ശിച്ചായിരുന്നു കരുണാകരന്റെ ഈ പ്രതികരണം.
ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും നിലപാടുകള്‍ നിലപാടുകള്‍ ശരിയല്ലെന്ന് കരുണാകരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications