കിളിരൂര്‍: പെണ്‍കുട്ടി അബോധാവസ്ഥയില്‍
കോട്ടയം: കിളിരൂര്‍ കേസിലെ പെണ്‍കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍.
ഇപ്പോഴും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഒക്ടോബര്‍ 27 ബുധനാഴ്ച വൈകീട്ടോടെയാണ് കുട്ടിയുടെ ബോധം പൂര്‍ണമായി നശിച്ചത്. മരുന്ന് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ട്യൂബുവഴിയാണ് കൊടുക്കുന്നത്.
സര്‍ക്കാര്‍ നിയോഗിച്ച വൈദ്യസംഘം വീണ്ടും കുട്ടിയെ സന്ദര്‍ശിച്ചു. ഇപ്പോഴത്തെ ചികിത്സ തുടരാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിയ്ക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതിനോടൊപ്പം കുട്ടിയ്ക്ക് മഞ്ഞപിത്തവും ബാധിച്ചിട്ടുണ്ട്.
ആശുപത്രി പരിസരത്ത് മഫ്ത്തി വേഷത്തില്‍ പൊലീസ് കാവലുണ്ട്.












Click it and Unblock the Notifications