Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നീക്കും

കണ്ണൂര്‍: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സുപ്രധാനമായ തസ്തികകളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വൈദ്യുതി ബാറ്റണ്‍ ഉപയോഗിച്ച് മൃഗീയമായി നേരിട്ടുവെന്ന ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് വിശദീകരണം നല്‍കും- മുഖ്യമന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 28 വ്യാഴാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തുടര്‍ച്ചയായ സമരങ്ങള്‍ മൂലം വികസന മേഖലയില്‍ സര്‍ക്കാര്‍ തിരിച്ചടി നേരിടുകയാണ്. സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ പരസ്പര ധാരണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിന് സുഗമമായി പ്രവര്‍ത്തിക്കാനാവൂ. സര്‍ക്കാരിന്റെ നല്ല വശങ്ങളെ അഭിനന്ദിക്കാനുള്ള മനസ്ഥിതി പ്രതിപക്ഷത്തിനുണ്ടാവണം. യാതൊരു കാരണവുമില്ലാതെ പ്രതിഷേധ മാര്‍ച്ചുകളും സമരങ്ങളും നടത്തുന്നത് ജനങ്ങള്‍ മൂകസാക്ഷികളായി കണ്ടുനിന്നുവെന്നുവരില്ല.

വിദ്യാര്‍ഥി സംഘടനകളുടെയും ട്രേഡ്യൂണിയനുകളുടെയും നേതാക്കളുമായി സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തും. നവംബര്‍ 10ന് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും.

കണ്ണൂരില്‍ കൈത്തറി വ്യവസായത്തിന്റെ വികസനത്തിനായി ടെക്സ്റൈല്‍സ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 126 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഡിസംബറില്‍ സെന്ററിന് തറക്കല്ലിടും.

ഹവാല കേസില്‍ നല്ല നിലയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+