Get Updates
Get notified of breaking news, exclusive insights, and must-see stories!

വി. വി. രാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ നേതാവും മുന്‍മന്ത്രിയും രാജ്യസഭാംഗവുമായ വി. വി. രാഘവന്‍ (81) അന്തരിച്ചു.

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒക്ടോബര്‍ 27 ബുധനാഴ്ച രാത്രി 7.25നായിരുന്നു അന്ത്യം. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച് കുറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മരിക്കുമ്പോള്‍ മക്കളായ അച്യുതനും ബാലകൃഷ്ണനും അരികിലുണ്ടായിരുന്നു.

എം. എന്‍. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായി മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോവും. ശവസംസ്കാരം വ്യാഴാഴ്ച രാത്രി എട്ടിന് തൃശൂര്‍ ലാലൂര്‍ ശ്മശാനത്തില്‍ നടക്കും.

ശനിയാഴ്ചയാണ് രാഘവനെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മണിപ്പാല്‍ കസ്തൂര്‍ഭാ ആശുപത്രിയില്‍ നിന്ന് രാഘവന്റെ ഒരു വൃക്ക നീക്കം ചെയ്തിരുന്നു. പിന്നീട് നടുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍സിസിയില്‍ പത്ത് ദിവസത്തോളം റേഡിയേഷനും ഒന്നര മാസത്തോളം ഹോമിയോ ചികിത്സയും നടത്തിയിരുന്നു.

ആദര്‍ശരാഷ്ട്രീയത്തിന്റെ കറ കളഞ്ഞ മാതൃകയെന്ന നിലയിലാണ് വി. വി. രാഘവന്‍ ആദരണീയനാവുന്നത്. സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+