വി. വി: മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ബുധനാഴ്ച രാത്രി അന്തരിച്ച സിപിഐ നേതാവും രാജ്യസഭാംഗവുമായ വി. വി. രാഘവന്റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരത്തെ സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.
കെ. കരുണാകരന്‍, എ. കെ. ആന്റണി, വി. എസ്. അച്യുതാനന്ദന്‍, കെ. മുരളീധരന്‍ തുടങ്ങിയ വിവിധ നേതാക്കള്‍ വി. വി. രാഘവന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
10 മണിയോടെയാണ് മൃതദേഹവുമായുള്ള വിലാപയാത്ര പുറപ്പെട്ടത്. വൈകീട്ട് നാല് മണിക്ക് വിലാപയാത്ര തൃശൂരിലെത്തും. തൃശൂരിലെത്തിയതിന് ശേഷം രാഘവന്റെ ശങ്കരഅയ്യര്‍ റോഡിലെ ചേലാട്ടു ലെയ്നിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവും. രാത്രി 8.30ന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്കാരം നടക്കും.












Click it and Unblock the Notifications