ഇറാഖ്: നയതന്ത്രോദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ ഒരു മുതിര്‍ന്ന നയതന്ത്രോദ്യോഗസ്ഥന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ഖുസെ മെഹ്ദി എന്ന നയതന്ത്രോദ്യോഗസ്ഥനെയാണ് അദ്ദേഹം വെടിവച്ച് കൊന്നത്.
ഇറാഖിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകവേയാണ് അദ്ദേഹത്തെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത്. ഖുസെ മെഹ്ദിയെ ആദ്യം തോക്കുധാരികളായ നാല് തീവ്രവാദികള്‍ ബന്ദിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹം തീവ്രവാദികളുമായി ചെറുത്ത് നില്ക്കുകയായിരുന്നു. ഇദ്ദേഹത്തെ ബന്ദിയാക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലാക്കിയതോടെ തീവ്രവാദികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിയ്ക്കുകയായിരുന്നു.
ഖുസെ മെഹ്ദിയ്ക്ക് തലയിലും ദേഹത്തുമായി രണ്ട് വെടിയേറ്റു. ഇതില്‍ തലയിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊലിച്ചാണ് അദ്ദേഹം മരിച്ചത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തും ഖുസെ മെഹ്ദി ഇറാഖി വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications