കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു: യുവതി
കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകാത്ത തന്നെ മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സാക്ഷിയായ യുവതി. ഇക്കാര്യത്തില്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി മാറ്റിപ്പറയുന്നതിന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു വന്‍ തുക നല്‍കിയെന്നും സാക്ഷിയായ മൂഴിക്കല്‍ ചെറുവറ്റക്കടവിലെ റജീന പറഞ്ഞു.
എട്ടു വര്‍ഷം മുമ്പ് കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസ് എന്ന പേരില്‍ വിവാദമായ പെണ്‍വാണിഭക്കേസ് രാഷ്ട്രീയ തലത്തില്‍ വീണ്ടും സംസാരവിഷയമായിരിക്കെ അന്നു 16 വയസ്സുമാത്രമുണ്ടായിരുന്ന റജീനയുടെ വെളിപ്പെടുത്തലുകള്‍ സംഭവത്തെ പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.
കോഴിക്കോട് ബീച്ചാസ്പത്രിക്കടുത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി തന്നെ ബ്യൂട്ടീഷനാക്കാമെന്നു മോഹിപ്പിച്ച് വലയില്‍ വീഴ്ത്തി പല പ്രമുഖരോടും കിടക്ക പങ്കിടാന്‍ പറഞ്ഞുവിട്ട കൂട്ടത്തിലാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടതെന്ന് റജീന പറഞ്ഞു. ഷൊര്‍ണൂരിലെ കൊട്ടാര സദൃശമായ വീട്ടില്‍വെച്ചാണ് ആദ്യം ബന്ധപ്പെട്ടത്. അന്ന് മന്ത്രിയാണെന്ന് അറിയില്ലായിരുന്നു. തുടര്‍ന്നു കോഴിക്കോട് സഭാ സ്കൂളിനടുത്തുള്ള വീട്ടില്‍ വെച്ചും തിരുവനന്തപുരത്തുവെച്ചും അദ്ദേഹം ലൈംഗികമായി ബന്ധപ്പെട്ടു - റജീന പറയുന്നു.
സംഭവം പുറത്തായപ്പോള്‍ മന്ത്രി പീഡിപ്പിച്ച കാര്യം അന്നത്തെ പോലീസ് കമ്മീഷണറായ നീരാ റാവത്തിനോട് തുറന്നു പറഞ്ഞു. ശ്രീദേവിയുടെ കൂടെയുള്ളപ്പോള്‍ അവരുടെ സഹായിയായ പ്രസാദുമായി എനിക്ക് സ്നേഹബന്ധമുണ്ടായിരുന്നു. എന്നാല്‍ പെണ്‍വാണിഭക്കേസ് വന്നപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അകന്നിരുന്നു. എന്നാല്‍ കമ്മീഷണര്‍ക്ക് മൊഴി നല്‍കിയതോടെ പ്രസാദ് വീണ്ടും അടുത്തു. തുടര്‍ന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കോഴിക്കോട്ടെ ഒരു ബന്ധു പ്രസാദ് വശം എനിക്ക് 2.25 ലക്ഷം രൂപ നല്കി. അത്രയും തുക ഞാന്‍ ആദ്യമായാണു കണ്ടത്. പണം വാങ്ങിയ ശേഷം കമ്മീഷണറോടു പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നു മജിസ്ട്രേറ്റിനു മുമ്പാകെ പറഞ്ഞു. തുടര്‍ന്നു പ്രസാദ് തന്നെയും കൊണ്ട് എറണാകുളത്തേക്ക് പോയി. അവിടെ വലിയ വലിയ ഹോട്ടലുകളില്‍ താമസിച്ചു. വീണ്ടും കോഴിക്കോട്ടേക്ക് വന്നപ്പോള്‍ പ്രസാദ് അകലാന്‍ തുടങ്ങി. വഞ്ചിക്കയാണെന്നു മനസ്സിലായപ്പോള്‍ ഞാന്‍ പ്രസാദിന്റെ വീട്ടില്‍ ചെന്നു ആത്മഹത്യയ്ക്കു ശ്രമിച്ചു. -റജീന വിശദമാക്കി.
അതിനു ശേഷമാണ് സ്ത്രീസംഘടനാ പ്രവര്‍ത്തകയായ അജിതയേയും മറ്റും കണ്ടത്. താന്‍ അവരുടെ കൂടെയാണെന്നറിഞ്ഞപ്പോള്‍ വീണ്ടും സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. സ്വര്‍ണവും പണവും വാരിക്കോരി തന്നപ്പോള്‍ എന്റെ മനസ്സുമാറി. അമ്മയും സഹോദരിമാര്‍ക്കും കൂടി വീടു വാടകയ്ക്ക് എടുത്തു തന്നു. ഇതെല്ലാം മന്ത്രിബന്ധു നേരിട്ടു ഏര്‍പ്പാടാക്കി തന്നതാണ്. കൂടെ പ്രതിമാസം 4000 രൂപയും തന്നു. ഞങ്ങള്‍ കഴിഞ്ഞ കുറെവര്‍ഷമായി കോഴിക്കോട് പലയിടത്തും വാടകയ്ക്ക് താമസിച്ചു. പണം കൃത്യമായി കിട്ടും. അതിനിടെ ആ പണം കൊണ്ട് സഹോദരിമാരെ കല്യാണം കഴിപ്പിച്ചു വിട്ടു. ആഭരണങ്ങളും നഷ്ടമായി. ആറു വര്‍ഷമായി പ്രമോദ് എന്നൊരാളെ എനിക്ക് കൂട്ടായി വിട്ടു. ഞങ്ങള്‍ കല്യാണം കഴിച്ചിട്ടില്ല. എന്റെ കുട്ടിയുടെ അച്ഛന് അയാളാണ്. കുട്ടി കൂടി ജനിച്ചതോടെ വീട്ടുകാര്‍ എന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ ഭര്‍ത്താവും ഞാനും കുട്ടിയും മാത്രമായി. പണവും കിട്ടുന്നില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതായ സാഹചര്യത്തിലാണ് താന്‍ സത്യം തുറന്നു പറയുന്നത് - റജീന വ്യക്തമാക്കി.
ശ്രീദേവിയുടെ കൂടെയുണ്ടായിരുന്ന റിജുല, റോസ്ലി, ബിന്ദു എന്നിവര്‍ക്കും മന്ത്രിബന്ധു കൃത്യമായി പണം നല്‍കിയിരുന്നു. പണം മുടങ്ങിയപ്പോള്‍ സംഗതികളൊക്കെ തുറന്നു പറയാന്‍ ഞാനും ബിന്ദുവും തീരുമാനിച്ചു. അതിനു ശേഷം ബിന്ദുവിനു ഒരു സ്കൂട്ടര്‍ കിട്ടി. ഭര്‍ത്താവിനെ ഗള്‍ഫിലേക്കും അയച്ചു. എനിക്കിപ്പോള്‍ പണവും ആഭരണവും വീടും ഒന്നുമില്ല - റജീന പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications