ഗൂഢാലോചന ലീഗ് തന്നെ വെളിപ്പെടുത്തണം-പിണറായി
ദില്ലി: കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നത് ഗൂഢാലോചനയാണെങ്കില്‍, ആ ഗൂഢാലോചന ആരു നടത്തിയെന്ന് മുസ്ലിംലീഗ്തന്നെ വെളിപ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും ലീഗും പറയുന്നത് പുതിയ സംഭവ വികാസങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നതാരാണെന്ന് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഈ ആരോപണം ഉന്നയിയ്ക്കുന്നവര്‍ക്കുണ്ട്. കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണം ചെറുതല്ല.
ഐക്യമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിലെ പ്രധാനപ്പെട്ട മന്ത്രിയാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിനെതിരെഉള്ള ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റേയും സര്‍ക്കാരിന്റേയും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. പിണറായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications