കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിയ്ക്കും
തിരുവനന്തപുരം: സൗദി അറേബ്യയില്‍ ഹജ് നമസ്കാരചടങ്ങിന് പോയ മന്ത്രി കുഞ്ഞാലിക്കുട്ടി ഒക്ടോബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് നാല് മണിയ്ക്ക് വാര്‍ത്താലേഖകരെ കാണും.
ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റെജിന തനിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഔദ്യോഗിക പ്രതികരണം നല്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ഉദ്ദേശ്യം. സൗദിയിലെ മെക്കയിലാണ് വൈകീട്ട് നാലിന് മാധ്യമപ്രവര്‍ത്തകരെ കാണുക.
ഹജ് നമസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്ന കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച രാവിലെ മദീനയ്ക്ക് പോയി. അവിടെ രാവിലെ ഉംറ നിര്‍വ്വഹിച്ച ശേഷമായിരിക്കും മാധ്യമപ്രവര്‍ത്തകരെ കാണും. ഒക്ടോബര്‍ 31 ഞായറാഴ്ച അദ്ദേഹം സൗദിയില്‍ നിന്നും നാട്ടിലേക്ക് തിരിയ്ക്കും.












Click it and Unblock the Notifications