കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.
വ്യവസായമന്ത്രിയെക്കുറിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞത് അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിപ്രായപ്പെട്ടു.
ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡനും മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ത്തി. പണം നല്കിയതിനാലാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് റജീന പറയുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മ്മികമായി മന്ത്രിപദത്തില്‍ തുടരാന്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് അര്‍ഹതയില്ല. - ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications