അരാഫത്തിനെ പാരീസിലേക്ക് കൊണ്ടുപോയി
റമള്ള: രോഗബാധിതനായ പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെ വിദഗ്ധ ചികിത്സയ്ക്കായി പാരീസിലേക്ക് കൊണ്ടുപോയി. രക്തകോശങ്ങളുടെ എണ്ണം കുറയുന്നതാണ് രോഗം. ഇതിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ പാരീസില്‍ നടത്തും.
ഒക്ടോബര്‍ 29 വെള്ളിയാഴ്ച വിമാനത്തില്‍ പലസ്തീനില്‍ നിന്നും അരാഫത്തിനെ ആദ്യം ജോര്‍ദാനിലെ അമ്മാനിലേക്ക് കൊണ്ടുപോയി. ഇതാദ്യമായാണ് പശ്ചിമേഷ്യയിലെ തന്റെ വീട്ടുവളപ്പില്‍ നിന്നും അരാഫത്ത് പുറത്ത് പോകുന്നത്. അമ്മാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അദ്ദേഹം പാരീസിലേക്ക് തിരിച്ചതായി അറിയുന്നു.
ഈ രോഗം സംബന്ധിച്ച ചില വൈദ്യപരിശോധനകള്‍ പലസ്തീനില്‍ സാധ്യമല്ല. അതിനാലാണ് പാരീസിലേക്ക് കൊണ്ടുപോകുന്നതെന്ന് അരാഫത്തിന്റെ സ്വകാര്യഡോക്ടര്‍ അഷ്റഫ് അല്‍ കുര്‍ദി പറഞ്ഞു. രക്തസംബന്ധമായ കുഴപ്പമാണെങ്കിലും അരാഫത്തിന്റെ രോഗം രക്താര്‍ബുദമാണെന്ന് നിര്‍ണ്ണയിച്ചിട്ടില്ല. പാരീസിലെ പരിശോധനകള്‍ക്ക് ശേഷമേ രോഗം കൃത്യമായി നിര്‍ണ്ണയിക്കൂ.
അരാഫത്തിന്റെ ഏറ്റവും ഒടുവിലുത്തെ ചിത്രം പലസ്തീന്‍ ടെലിവിഷന്‍ ഒക്ടോബര്‍ 29 വെള്ളിയാഴ്ച സംപ്രേഷണം ചെയ്തു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്കും അനുയായികള്‍ക്കും കൈകൊടുക്കുന്ന ചിത്രമാണ് ടിവിയില്‍ കാണിച്ചത്.












Click it and Unblock the Notifications