Get Updates
Get notified of breaking news, exclusive insights, and must-see stories!

റജീനയെ അബല മന്ദിരത്തിലേയ്ക്ക് മാറ്റാം: പൊലീസ്

കോഴിക്കോട്: ഇപ്പോള്‍ റജീന അന്വേഷയുടെ ഹോമിലാണ്. സാമൂഹ്യക്ഷേമവകുപ്പിന്റെ അബല മന്ദിരത്തിലേയ്ക്ക് മാറ്റാനാണ് പൊലീസും കളക്ടറും ശ്രമിയ്ക്കുന്നത്.

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് കമ്മീഷണര്‍ തയ്യാറല്ല. എന്നാല്‍ ഇതിന് കാരണം എന്താണെന്നും കമ്മീഷണര്‍ വ്യക്തമാക്കുന്നില്ല. റജീനയെ മാറ്റാമെന്ന് പറയുന്ന അബല മന്ദിരം മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ചുമതലയിലുള്ള സാമൂഹ്യക്ഷേമവകുപ്പിന്റെ കിഴിലാണ്. മാനസികമായ തകര്‍ന്ന നിലയിലാണ് റജീന. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച മീരാ ജാസ്മിന്റെ ജീവിതം പൊലെയായി തന്റെ ജീവിതമെന്നാണ് റജീന പറയുന്നത്. ഇത്രയും പ്രശ്നം ഉണ്ടാകും എന്ന് കരുതിയിരുന്നില്ല. ഇപ്പോള്‍ പറഞ്ഞത് ഇനി മാറ്റി പറയില്ല. റജീന വ്യക്തമാക്കുന്നു.

റജീനയുടെ പ്രശ്നം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണല്‍ വ്യക്തമാക്കി. റജീനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. എവിടെ പോകാനും സ്വാതന്ത്യ്രവുമുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. റജീനയെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കണമെന്ന് അന്വേഷി പ്രവര്‍ത്തക അജിത തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷണര്‍ പറയുന്നു.

സ്വത്ത് മുഴുവന്‍ കുടുംബം അപഹരിച്ചു. അക്കാര്യം മാധ്യമങ്ങള്‍ എടുത്ത് പറഞ്ഞില്ല. എന്ന ഒരു വേദനയാണ് മീരാ ജാസ്മിന് ലഭിച്ച ജനപിന്തുണ തനിയ്ക്ക് ലഭിയ്ക്കുമെന്നാണ് റജീന പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+