കുറ്റക്കാരെ സംരക്ഷിക്കില്ല; ബ്ലാക്ക് മെയിലിംഗും അനുവദിക്കില്ല-മുഖ്യമന്ത്രി
പത്തനംതിട്ട: കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ല, ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അതും അംഗീകരിക്കില്ല -മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസിലെ റെജീനയുടെ ആരോപണത്തെക്കുറിച്ച് പത്തനംതിട്ടയില്‍ വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് കോടതിയുടെ പരിഗണനയിലുള്ള കേസായതുകൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെയെങ്കിലും രാഷ്ട്രീയമായി വകവരുത്താന്‍ ശ്രമിച്ചാല്‍ അതംഗീകരിക്കില്ല. എല്ലാം കഴിഞ്ഞശേഷമാണ് ഈ ആരോപണം ഉയര്‍ന്നത് തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല. സര്‍ക്കാരിനെ പേടിപ്പിക്കാനും നോക്കേണ്ട.
പുതിയ ആരോപണം സര്‍ക്കാരിന്റെ സത്പേരിനെ ബാധിച്ചിട്ടില്ല. റെജീനയുടെ ആരോപണത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വിദേശത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫോണില്‍ ബന്ധപ്പെട്ടോ എന്നു ചോദിച്ചപ്പോള്‍ വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.












Click it and Unblock the Notifications