ഞാന്‍ നിരപരാധി: കുഞ്ഞാലിക്കുട്ടി
ജെദ്ദ: കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏഴുവര്‍ഷം മുമ്പ് കീഴ്ക്കോടതിമുതല്‍ സുപ്രീം കോടതി വരെയെത്തിയ കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംശയാതീതമായി തെളിഞ്ഞിരുന്നതാണെന്നും മക്കയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
കേസ് വിവിധ കോടതികളില്‍ എത്തിയിരുന്നു. ഒരു ഘട്ടത്തിലും താന്‍ സംഭവത്തില്‍ പങ്കാളിയായതായി കണ്ടെത്തിയിരുന്നില്ല- ഉംറ നിര്‍വഹിക്കാന്‍ കുടുംബസമേതമെത്തിയ മന്ത്രി അനുഷ്ടാനങ്ങള്‍ക്കുശേഷം വിശദീകരിച്ചു. ഇപ്പോഴത്തെ സംഭവങ്ങളുടെ പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യമാണുള്ളത്. കേസ് വീണ്ടും കുത്തിപ്പൊക്കി തന്നെ അതില്‍ കുറ്റക്കാരനാക്കാനാണ് ചിലര്‍ ശ്രമിയ്ക്കുന്നത്. മുസ്ലിം ലീഗ് രാഷ്ട്രീയമായി പ്രശ്നത്തെ നേരിടും. കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞില്ല. കൂടുതല്‍ യാതൊന്നും പറയാന്‍ താന്‍ ഇപ്പോള്‍ തയ്യാറല്ല. എന്നാല്‍, ആര്‍ക്കും ആരെപ്പറ്റിയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാവുന്നതാണ് ഇത്തരം ആരോപണം. -അദ്ദേഹം പറഞ്ഞു.
പുതിയ ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട് മറ്റു കാര്യങ്ങളെല്ലാം പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുകയെന്നും നേതൃത്വം അത് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉംറ, സിയാറത്ത് അനുഷ്ഠാനങ്ങള്‍ക്ക് ശേഷം കുഞ്ഞാലിക്കുട്ടി 31ന് കരിപ്പൂരിലേക്ക് തിരിക്കും. വ്യാഴാഴ്ച രാത്രി ജിദ്ദയിലെത്തിയ മന്ത്രി വെള്ളിയാഴ്ച ഉംറ നിര്‍വഹിച്ചു.












Click it and Unblock the Notifications