ലീഗിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം: മുനീര്‍
കോഴിക്കോട്: മുസ്ലിംലീഗിന്റെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പ്രതിച്ഛായ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുകയാണെന്ന് മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു.
ഒക്ടോബര്‍ 30 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുനീര്‍. റജീനയുടെ ആരോപണം പാര്‍ട്ടിയെയും മന്ത്രി കുഞ്ഞാലിക്കുട്ടിയെയും ജനമധ്യത്തില്‍ തരംതാഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് അനുവദിയ്ക്കില്ല. കഴിഞ്ഞ കുറെ നാളുകളായി ചിലര്‍ ബോധപൂര്‍വ്വം ഇതിന് ശ്രമിച്ച് വരുന്നുണ്ട്. - മുനീര്‍ പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തില്‍ ഒറ്റിക്കൊടുത്ത് കാര്യങ്ങള്‍ നേടുന്ന പാരമ്പര്യത്തില്‍ നിന്നും വന്നിട്ടുള്ളയാളല്ല. സത്യസന്ധമായ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് മുസ്ലിംലീഗ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications