Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളിയാഴ്ച രാത്രി റജീന അന്വേഷി കേന്ദ്രത്തില്‍

കോഴിക്കോട്: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസിനെക്കുരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ റജീന ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാത്രി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിഓഫീസിന് മുന്നിലെ റോഡില്‍ നിന്നുംമാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ഡി വൈ എഫ് ഐ ഓഫീസിലെത്തി ആശ്രയം ആവശ്യപ്പെട്ടു. പിന്നീട് റജീന അന്വേഷിയുടെ അഭയകേന്ദ്രത്തിലാണ് വെള്ളിയാഴ്ച രാത്രി ചെലവിട്ടത്.

തുടര്‍ന്ന് ഡി വൈ എഫ് ഐ നേതാക്കളുംമാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഡി വൈ എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച യുവതിയെയും കുഞ്ഞിനെയും രാത്രി വൈകി കോഴിക്കോട് കലക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും അവര്‍ സംരക്ഷണം ഏറ്റെടുത്തില്ല.

പിന്നീട് കോഴിക്കോട് മുന്‍ മേയര്‍ എം എംപത്മാവതി, എസ്എഫ്ഐ നേതാവ് പി എം ആതിര എിവര്‍ക്കൊപ്പം റജീനയും കുഞ്ഞും ഡി വൈ എഫ് ഐ ഓഫീസിലാണ് രാത്രി ചെലവഴിച്ചത്. രാവിലെ മുതല്‍ അജ്ഞാത കേന്ദ്രത്തിലായിരുന്ന റജീന അവിടെ എത്തിയ ശേഷമാണ് ഭക്ഷണംപോലും കഴിച്ചത്. ഇന്ത്യാവിഷന്‍ സ്റുഡിയോവിനിന്ന് ഇറങ്ങി ലീഗ് ഓഫീസിനു മുന്നിലെത്തിയ ശേഷമാണ് റജീന അഭയംതേടി ഡിവൈഎഫ്ഐ ഓഫീസിലെത്തിയത്. പിന്നീട് റജീനയെ അന്വേഷിയുടെ അഭയകേന്ദ്രത്തിലേയ്ക്ക് ണാറ്റി.

ഇന്ത്യാവിഷന്‍ ഓഫീസിലെത്തി തന്നെ രക്ഷിയ്ക്കണം എന്ന് ആവശ്യപ്പെട്ടത് ലീഗ് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തിനും പത്തേ കാലിനും ഇടയ്ക്ക് റജീന അന്വേഷി പ്രവര്‍ത്തകയായ അജിതയെ വിളിച്ചിരുന്നു. തനിയ്ക്ക് അഭയം വേണമെന്നായിരുന്നു റജീനയുടെ ആവശ്യം. തന്നെ ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ വീട്ടില്‍ സ്വസ്ഥമായി ഇരിയ്ക്കാന്‍ സമ്മതിയ്ക്കുന്നില്ലെന്നും അജിതയോട് റജീന പറഞ്ഞിരുന്നു. വസ്ത്രവും മറ്റും എടുത്ത് ഉടനെ തന്നെ വന്നോളൂ, സുരക്ഷിതമായ ഒരു കേന്ദ്രത്തില്‍ പാര്‍പ്പിയ്ക്കാമെന്ന് അജിത റജീനയ്ക്ക് ഉറപ്പും നല്‍കി. എന്നാല്‍ റജീന അജിതയുടെ അടുത്ത് എത്തിയില്ല.

മാദ്ധ്യമ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയെങ്കിലും പകല്‍ മുഴുവനും റജിന എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+