കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജിസ്ട്രേട്ടിന് മൊഴി നല്കാമെന്ന് റജീന

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി മജിസ്ട്രേട്ടിന് മുന്നിലും പറയാമെന്ന് റജീന പറഞ്ഞു.

കോഴിക്കോട്ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീനയെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്ന സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കംഉപേക്ഷിച്ചു. റജീന തുടര്‍ന്നും അന്വേഷി യുടെ അഭയകേന്ദ്രത്തില്‍ തന്നെ കഴിയും. നേരത്തേ ഈ കേന്ദ്രത്തില്‍ നിന്ന് മാറണമെന്ന് റജീന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റജീനയെ ഏതെങ്കിലും ബന്ധുവിന്‍െറ വീട്ടിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് ജില്ലാകലക്ടറുമായും സിറ്റി പൊലീസ് കമ്മിഷണറുമായും താന്‍ സംഭാഷണംനടത്തിയത്െ അജിത അറിയിച്ചു.മജിസ്ട്രേട്ടിനു മുമ്പി മൊഴി നല്കാമെന്ന് പെണ്‍കുട്ടി പറഞ്ഞ കാര്യം അന്വേഷി പ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമീഷണറെഅറിയിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍പൊലീസ് കമീഷണര്‍ തയ്യാറാവുന്നില്ല. മേലധികാരികളില്‍ നിന്നുള്ള അനുമതിയ്ക്കായി അദ്ദേഹം കാത്തിരിയ്ക്കുന്നതായാണ് കരുതുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണ്ടതുകൊണ്ടാണ് എന്ത് വേണമെന്നതില്‍ ഇനിയും തീരുമാനം ഉണ്ടാവാത്തത്.

പെണ്‍കുട്ടിയെ വെള്ളിമാട് കുന്നിലുള്ള ആഫ്ടര്‍കെയര്‍ ഹോമിലേക്ക് കൊണ്ടുപോകാന്‍ ശ്രമംനടന്നിരുന്നു. പിന്നീട് അതുഉപേക്ഷിക്കുകയാണ് ഉണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X