വനിതാ കമ്മിഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കോഴിക്കോട് പെണ്‍വാണിഭ കേസ ് സിബിഐ യെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് നായനാര്‍ സര്‍ക്കാരിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നതായി കമ്മിഷന്റെ മുന്‍ അദ്ധ്യക്ഷ സുഗതകുമാരി വ്യക്തമാക്കി.
കേസിലെ മുഖ്യ സാക്ഷി റജീനയുടെ പുതിയ വെളിപ്പെടുത്തലുകള്‍ വനിതാ കമ്മീഷനു നല്‍കിയ പഴയ മൊഴിക്ക് സമാനമാണ്. ഇതിന് സമാനമായി പണ്ട് നല്‍കിയ മൊഴി മൊഴി സത്യമാണോ അസത്യമാണോ എന്നൊന്നും കമ്മിഷന്‍ വിലയിരുത്തിയിരുന്നില്ല. അതിനാലാണ് വിശദ അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണത്തിലൂടെ ഇത് ശരിയാണോ തെറ്റാണോയെന്ന് അറിയാനാകുമായിരുന്നു - സുഗതകുമാരി പറഞ്ഞു. പക്ഷേ ഈ വഴിയ്ക്കുള്ള നീക്കങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല.
അന്ന് ഈ കേസിനെ വനിതാ കമ്മിഷന്‍ അംഗങ്ങളും രാഷ്ട്രീയ ചായ്വോടെയാണ് സമീപിച്ചത്. കേസിന്റെ കാര്യത്തില്‍ കമ്മിഷന് മേല്‍ ശക്തിയായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അന്ന് കമ്മീഷന്‍ രേഖപ്പെടുത്തിയ മൊഴിയുള്‍പ്പെട്ട ഫയല്‍ ഓഫീസില്‍ ഉണ്ടാകുമെന്നും രേഖകള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.
പിന്നീട് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് മൊഴിയുടെ യഥാര്‍ത്ഥ രൂപം അഡ്വക്കേറ്റ് ജനറലിന് നല്‍കിയിരുന്നു. അതിനു ശേഷം അതിന്റെ പകര്‍പ്പ് ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു. സുപ്രീം കോടതി ആവശ്യമനുസരിച്ച് മൊഴിയുടെ ഇംഗ്ലീഷ് പതിപ്പ് അവിടെയും നല്‍കിയിരുന്നു. ഒഫീസിലെ രേഖ നഷ്ടപ്പെട്ടാലും ഇത് ഏതെങ്കിലും കോടതിയില്‍ ഉണ്ടാകാതിരിക്കുല്ല.
കമ്മിഷനിലെ ഇടത് വലത് അംഗങ്ങള്‍ വ്യത്യസ്ഥ നിലപാടാണ് കേസിനോട് അന്ന് സ്വീകരിച്ചതം. കമ്മീഷനില്‍ രാഷ്ട്രീയ പിളര്‍പ്പുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തി കേസുമായി ഏറെ മുന്നേറിയ ശേഷമാണ് പരാതി പിന്‍വലിക്കുന്നതായി റജീനയുടെ അമ്മ ഫോണില്‍ അറിയിച്ചത്. പിന്നീട് ഇത് രേഖാമൂലം എഴുതി തരികയും ചെയ്തു. ഇതോടെ കമ്മീഷനുള്ളിലെ ഭിന്നത രൂക്ഷമായി.
കേസില്‍ തുടര്‍ നടപടി എടുക്കണമെന്ന് മൂന്ന് പേരും വേണ്ടെന്ന് മുന്നുപേരും വാദിച്ചു. വലതു അംഗങ്ങള്‍ കേസില്‍ ഇനി തുടര്‍ നടപടിയെടുക്കണ്ടെന്നു പറഞ്ഞു. ഇടതു അംഗങ്ങള്‍ മുന്നോട്ട് പോകണമെന്നും വാദിച്ചു. ഒടുവില്‍ കേസുമായി മുന്നോട്ട് പോകാനാണ് ഞാന്‍ തീരുമാനിച്ചത്. കമ്മീഷന്‍ യോഗത്തില്‍ വിശദ ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയവും പാസാക്കി. കേരള പൊലീസ് അന്വേഷണം സുഗമമാകില്ലെന്നും അതിനാല്‍ സി.ബി.ഐ.അന്വേഷണം വേണമെന്നുമായിരുന്നു അത്. അതിനു ശേഷം കമ്മീഷന്റെ നിര്‍ദ്ദേശം അന്നത്തെ മുഖ്യമന്ത്രി നയനാര്‍ക്ക് നേരിട്ട് നല്‍കി - ഇതായിരുന്നു കമ്മിഷന്‍ അന്ന് ചെയ്തത്. എങ്കിലും പിന്നീട് അതില്‍ തുടര്‍നടപടി ഉണ്ടായില്ല. സുഗതകുമാരി വിശദീകരിച്ചു.
കമ്മീഷന് ശുപാര്‍ശകള്‍ മുന്നോട്ട് വയ്ക്കാനേ കഴിയൂ. ഇതാണ് സത്യമെന്നിരിക്കെ ഇപ്പോഴത്തെ കമ്മീഷന്‍ അധ്യക്ഷ കമലം അന്ന് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞത് അത്ഭുതമുണ്ടാക്കിയെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications