പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നില്ല
ദില്ലി: പെട്രോളിന്റെയും ഡിസലിന്റേയും വില ഇപ്പോള്‍ കൂട്ടുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ക്രൂഡ് ഓയിലിന്റെ വിലയിലെ വ്യതിയാനങ്ങള്‍ നിരീക്ഷിയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.
പെട്രോളിന്റെ വില ഒരു രൂപ 22 പൈസയും ഡീസലിന്റെ വില രണ്ട് രൂപ 24 പൈസയും കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ക്രൂഡിന്റെ വില 56 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് താഴ്ന്നിരുന്നു.
പെട്രോളിന്റെ വില കൂട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ വിവിധ വശങ്ങള്‍ പരിശോധിയ്ക്കണമെന്ന് സി പി എം നേതാവ് സീതാറാം യച്ചൂരി പറഞ്ഞിരുന്നു. യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications