ക്രിസ്തീയ സമൂഹം സ്വയം പരിശോധനയ്ക്ക്
കൊച്ചി: ക്രിസ്തീയ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠിയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ രൂപീകരിയ്ക്കാനുമായി ക്രിസ്തീയ നേതൃത്ത്വം യോഗം ചേരുന്നു.
ക്രിസ്തീയരുടെ കുറഞ്ഞുവരുന്ന ശക്തിയും ആധിപത്യവും ക്രിസ്തീയ സമൂഹത്തില്‍ കൂടിവരുന്ന അണുകുടംബ സംവിധാനവുമായിരിയ്ക്കും ഈ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. ഇതിന് പുറമേ പല പുതു നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ത്താന്‍ പങ്കെടുക്കുന്നവര്‍ നിശ്ചയിച്ചിട്ടുണ്ട്. നവംബര്‍ രണ്ട് മുതലാണ് യോഗം ചേരുന്നത്.
സഭയുടെ സ്കൂളുകളില്‍ ലൈഗിക വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള പുത്തന്‍ ആശയങ്ങള്‍ സീറൊ മലബാര്‍ സഭയുടെ നേതൃത്ത്വം മുന്നോട്ട് വയ്ക്കും. അഞ്ച് വര്‍ഷത്തില്‍ ഒരിയ്ക്കല്‍ ചേരുന്ന ഈ യോഗത്തില്‍ 36 ബിഷപ്പുമാര്‍ പങ്കെടുക്കുന്നുണ്ട്.
കുടുംബം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചായിരിയ്ക്കും പ്രധാനമായും ചര്‍ച്ചകള്‍. ഇത് ഒരു സ്വയം പരിശോധനയാണ്. സീറൊ മലബാര്‍ സിനഡിന്റെ വക്താവായ ഫാ. പോള്‍ തെക്കലക്കാട്ട് പറഞ്ഞു.












Click it and Unblock the Notifications