സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ലോക്കല്‍ കമ്മറ്റി അംഗമായ സുരേഷിനാണ് വെട്ടേറ്റത്. ധര്‍മ്മടം മുഴപ്പിലങ്ങാട്ട് ലോക്കല്‍ കമ്മറ്റി അംഗമാണ് സുരേഷ്.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന സുരേഷിനെ ഒരു സംഘമാളുകള്‍ ബസില്‍ നിന്ന് വലിച്ചിറക്കിയാണ് ആക്രമിച്ചത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോഴിക്കോട്ട് മെഡിയ്ക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications