ഗവര്‍ണറാക്കികളയുമോ എന്ന് ഭയം: കരുണാകരന്‍
തിരുവനന്തപുരം: തന്നെയും ഗവര്‍ണറാക്കിക്കളയുമോയെന്ന് കരുണാകരന് ഭയം. ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ അല്പം കളിയും അല്പം കാര്യവും കലര്‍ത്തിയാണ് കരുണാകരന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ വിജയത്തിലേയ്ക്ക് നയിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ഗവര്‍ണറാക്കിയതിനെ പരാമര്‍ശിച്ചാണ് കരുണാകരന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കോണ്‍ഗ്രസിനെ വിജയിത്തിലെത്തിച്ച ഷിന്‍ഡെയെപോലെ പ്രഗത്ഭനായ ഒരാളെയാണ് ഗവര്‍ണറാക്കിയിരിയ്ക്കുന്നത്. ഭരണ മികവിലും ജന ബന്ധത്തിലും മുന്നിലാണ് ഷിന്‍ഡെ. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ് ഗവര്‍ണര്‍ നിയമനം.
ഇത് പറഞ്ഞുകൊണ്ടാണ് കരുണാരന്‍ തന്നെ ഭീതി കളിയിലൂടെ വെളിപ്പെടുത്തിയത്. കൂടുതല്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ തന്നെയും ആ പണിയ്ക്ക് വിടുമോ എന്ന് ഭയമുണ്ട് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications