കേരളത്തില്‍ ഐഐടിയ്ക്ക് കേന്ദ്ര അനുമതി
തിരുവന്തപുരം: കേരളത്തില്‍ ഐ ഐ ടി തുടങ്ങാനുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര മാനവ ശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിഹ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം അറിയിച്ചത്. കേരളം നിര്‍ദ്ദേശിച്ച പദ്ധതി തത്ത്വത്തില്‍ അംഗീകരിച്ചതിനാലാണ് ഇങ്ങനെ ഒരു ആവശ്യം കേന്ദ്രം മുന്നോട്ട് വച്ചത്.
കേരളം വൈകാതെ തന്നെ ഐ ഐ ടി തുടങ്ങാനുള്ള പദ്ധതികളും വിശദമായ രൂപ രേഖയും കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന് നല്‍കും. കേരളത്തിലെ സ്വാശ്രയ കോളെജുകളിലെ ഫീസ് നിയന്ത്രിയ്ക്കുന്നതിന് നിയമം കൊണ്ടുവരുന്ന കാര്യവും ഉര്‍ജ്ജിതമായി പരിഗണിയ്ക്കുകയാണെന്നും അര്‍ജുന്‍ സിഹ് വ്യക്തമാക്കിയതായി ബഷീര്‍ അറിയിച്ചു.


Click it and Unblock the Notifications