കിളിരൂര്‍ പെണ്‍കുട്ടിയ്ക്ക് ശസ്ത്രക്രീയ
കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കിളിരൂര്‍ സ്ത്രീപീഡന കേസിലെ പെണ്‍കുട്ടിയെ കോട്ടയം മെഡിയ്ക്കല്‍ കോളെജിലേയ്ക്ക് മാറ്റി ശസ്ത്രക്രീയയ്ക്ക് വിധേയയാക്കി.
തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജില്‍ നിന്ന് ഗാസ്ട്രോ എന്‍ട്രോളജി വിഭാഗം ഡോക്ടര്‍മാര്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്. ഡോ. കുരുവിളയുടെ നേതൃത്ത്വത്തിലാണ് ശസ്ത്രക്രീയ. കോട്ടയം മെഡിയ്ക്കല്‍ കോളെജിലെയും തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജിലേയും ഡോക്ടര്‍മാര്‍ സംയുക്തമായിട്ടാണ് ശസ്ത്രക്രീയ നടത്തുന്നത്.
തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജിലേയ്ക്കോ മറ്റ് ഏതെങ്കിലും മികച്ച ആശുപത്രിയിലേയ്ക്കോ മാറ്റാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരാനുള്ള ആരോഗ്യ സ്ഥിതിയിലല്ല കുട്ടി എന്നതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിയ്ക്കല്‍ കോളെജിലേയ്ക്ക് കുട്ടിയെ മാറ്റി ചികിത്സ തുടരാന്‍ തീരുമാനിച്ചത്.
പെണ്‍കുട്ടിയുടെ കുടലിന് ബാധിച്ച അണുബാധ കരളിന് ബാധിച്ചിരിയ്ക്കുകയാണ്. അതിനാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനുള്ള അവസാന ശ്രമമായാണ് ഈ ശസ്ത്രക്രീയ നടത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications