Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുദിവാകരനെ രാജിവയ്പിക്കുമെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: ആര്‍ എസ് പി ബിയില്‍ പോര് തുടരുകയാണ്. നവംബര്‍ എട്ടിന് മുമ്പ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി ബാബുദിവാകരനോട് ആര്‍.എസ്.പി. (ബി) സംസ്ഥാന ജനറല്‍സെക്രട്ടറി എ.വി.താമരാക്ഷന്‍ അന്ത്യശാസനം നല്‍കിയിരിയ്ക്കുകയാണ്.

എന്നാല്‍ തനിയ്ക്കാണ് കൂടുതല്‍ ജന പിന്തുണയെന്നാണ് ബാബുദിവാകരന്റെ നിലപാട്. താമരാക്ഷന്‍ പാര്‍ട്ടിയെ ഇടതുമുന്നണിയുടെ കൂടെ കൂട്ടാന്‍ ശ്രമിയ്ക്കുകയാണെന്നാണ് മന്ത്രി ആരോപിയ്ക്കുന്നത്. പാര്‍ട്ടിയുടെ പിളര്‍പ്പ് ഒഴിവാക്കാനായി ബാബു ദിവാകരന്‍ തന്നെ മന്ത്രിയാവട്ടെ എന്ന നിലപാട് നേരത്തെ എടുത്ത ഷിബു ബേബിജോണ്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ താമരാക്ഷന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഷിബു ബേബിജോണ്‍ എം. എല്‍. എയുടെ മൗനാനുവാദത്തോടെയാണെന്ന് വേണം കരുതാന്‍.

തന്റെ ജീവന്‍ കൊടുക്കേണ്ടിവന്നാലും ബാബുദിവാകരനെ രാജിവയ്പിക്കുമെന്നാണ് ഇപ്പോള്‍ താമരാക്ഷന്‍ പറയുന്നത്. തിരുവനന്തപുരത്ത് താമരാക്ഷന്‍ വിഭാഗത്തിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവംബര്‍ എട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റും ഒമ്പതിന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. അതിന്മുമ്പ് പുറത്താക്കപ്പെട്ടവര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാംബശിവന്‍ അധ്യക്ഷത വഹിച്ചു. ഷിബുബേബിജോണ്‍ എം.എല്‍.എ., പി.ജി. പ്രസന്നകുമാര്‍, ജെ.മധു എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+