കിന്‍ഫ്ര ധാരണാപത്രത്തില്‍ ഒപ്പുവച്ചു
തിരുവനന്തപുരം: കേരളത്തിലെ വാണിജ്യസംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനായി കിന്‍ഫ്രയും ഫ്രാന്‍സിലെ ഹാവ്റെയിലെ ചേംബര്‍ ഒഫ് കോമേഴ്സിന്റെ വൈസ് പ്രസിഡന്റ് യൂജിന്‍ മഗൗരുവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഉഭയകക്ഷി വ്യാപാരവും സാങ്കേതികവിദ്യാ കൈമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ഭക്ഷ്യസംസ്കരണ, ജൈവസാങ്കേതികവിദ്യാ മേഖലയുടെ വളര്‍ച്ചക്ക് സംയുക്ത സംരംഭങ്ങള്‍ക്കായി അവസരങ്ങളൊരുക്കുകയുമാണ് ധാരണാപത്രം കൊണ്ടുദ്ദേശിക്കുന്നത്.
കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. ജി. ഗി. ഗോപാലപിള്ളയാണ് കിന്‍ഫ്രക്ക് വേണ്ടി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ശശിധരന്‍ നായര്‍, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എ. എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications