Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെകാത്ത് സ്വീകരണവും പ്രതിഷേധവും

മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച വിവാദം കത്തിപ്പടരുന്നതിനിടെ, ആരോപണവിധേയനായ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കരിപ്പൂരില്‍ വിമാനമിറങ്ങും. പാര്‍ട്ടി ഒരുക്കുന്ന ഉജ്ജ്വല സ്വീകരണവും എതിരാളികളുടെ പ്രതിഷേധവുമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്.

മക്കയില്‍ ഉംറ നിര്‍വഹിച്ച് മടങ്ങിവരുകയാണ് കുഞ്ഞാലിക്കുട്ടി.

കുഞ്ഞാലിക്കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി വിമാനത്താവളത്തില്‍ വന്‍സ്വീകരണം നല്‍കാനാണ് പാര്‍ട്ടിനേതൃത്വം ഉദ്ദേശിക്കുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കരിപ്പൂരില്‍ സംഘടിക്കും എന്നാണ്സൂചന. സ്വീകരണത്തിന് ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കോഴിക്കോട്ടേക്ക് ആനയിക്കും. കോഴിക്കോട് ലീഗ് ഹൗസിന്മുന്നില്‍ സമാപിക്കുന്ന പ്രകടനത്തെ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിസംബോധന ചെയ്യും.

പെണ്‍വാണിഭ കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്ക് ഉണ്ടെന്ന വാര്‍ത്ത വന്നതുകൊണ്ട് മന്ത്രിയ്ക്കെതിരെ സമരംനടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂരില്‍ തന്നെയായിരിക്കും ഇവരുടെയും സമരപരിപാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+