Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗുകാര്‍ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വീണ്ടും വിവാദമായ സാഹചര്യത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അക്രമം.

പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്‍ ഓഫീസിനു നേരെ കല്ലേറ് നടത്തി. മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമണം നടന്നത്.

ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ എക്സ്പ്രസ് ബ്യൂറോ ചീഫ് എം. പി. പ്രശാന്ത്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പ്രവീണ്‍കുമാറിന്റെ ക്യാമറ ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. റഫീക്ക് (18), സക്കറിയ (22) എന്നിവരാണ് അറസ്റിലായത്.

മുസ്ലിം ലീഗ് ഓഫീസ് പരിസരത്തു നിന്ന് ഒക്ടോബര്‍ 31 ഞായറാഴ്ച നാല് മണിയോടെ പുറപ്പെട്ട പ്രകടനം ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ആക്രമണത്തില്‍ ഇന്ത്യാവിഷന്‍ ഓഫീസിന് താഴെയുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചില്ലുകള്‍ തകര്‍ന്നു.

പ്രശാന്ത്കുമാറിന് നേരെയെത്തിയ ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ പ്രവീണ്‍കുമാര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ക്യാമറ തകര്‍ത്തത്. ആക്രമികളെ പിടികൂടണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ആരെയും പിടികൂടാന്‍ പൊലീസ് അപ്പോള്‍ തയ്യാറായില്ല. ഇതിനിടെയാണ് ഇന്ത്യാവിഷന്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+