യുഡിഎഫ് യോഗത്തില്‍ മൂന്ന് കക്ഷികളില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് വിളിച്ചുകൂട്ടിയ ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളും ആര്‍എസ്പി(ബി)യും പങ്കെടുത്തില്ല.
ഗസ്റ് ഹൗസില്‍ നവംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെയാണ് യോഗം ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍, ആര്‍എസ്പി(ബി) എന്നിവയുടെ നേതാക്കള്‍ക്കു പുറമെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരും യോഗത്തിനെത്തിയില്ല.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, എന്‍. ശക്തന്‍ എംഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബി. വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ എന്നിവര്‍ യോഗത്തിനെത്തി. മന്ത്രി എം. വി. രാഘവന്‍ യോഗത്തിനെത്തിയില്ല.












Click it and Unblock the Notifications