ബിജെപി ന്യൂനപക്ഷ പ്രീണനം നടത്തി
കൊച്ചി: എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ ഹിന്ദുക്കളെ ചൊടിപ്പിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഒക്ടോബര്‍ 31 ഞായറാഴ്ച എസ്എന്‍ഡിപിയുടെ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഹിന്ദു സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. അധികാരത്തിന്റെ എല്ലാ ഗുണങ്ങളും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കാണ് ലഭിക്കുന്നത്. അധികാരകേന്ദ്രങ്ങള്‍ ഈഴവ സമുദായത്തെ അവഗണിക്കുകയാണ്- വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications