കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അസംസ്കൃത എണ്ണയുടെ വില കുറഞ്ഞു
ലണ്ടന്‍: അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞു. നവംബര്‍ രണ്ട് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ അസംസ്കൃത എണ്ണയുടെ വില 50 ഡോളറില്‍ താഴെയായി.
ന്യൂയോര്‍ക്കില്‍ 49.87 ഡോളറാണ് ഇലക്ട്രോണിക് വ്യാപാരത്തില്‍ ഒരു ബാരലിന് അസംസ്കൃത എണ്ണയുടെ വില. തിങ്കളാഴ്ച അസംസ്കൃത എണ്ണയുടെ വില ന്യൂയോര്‍ക്കില്‍ 1.63 ഡോളര്‍ കുറഞ്ഞിരുന്നു. 49.30 ഡോളറായി വില കുറഞ്ഞതിന് ശേഷം 50.13 ഡോളറില്‍ നില്‍ക്കുകയായിരുന്നു തിങ്കളാഴ്ച.
ലണ്ടനില്‍ ഇലക്ട്രോണിക് വ്യാപാരത്തില്‍ ഒരു ബാരലിന് 46.88 ഡോളറാണ് വില. തിങ്കളാഴ്ച 47.06 ഡോളറായി അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ കെറി ജയിക്കുമെന്ന് അഭ്യൂഹം പരന്ന പശ്ചാത്തലത്തിലാണ് വില കുറഞ്ഞത്.
Comments
Story first published: Tuesday, November 2, 2004, 5:30 [IST]