Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസിയില്‍ നിന്ന് പിരിഞ്ഞുപോവാം

ദില്ലി: ഇന്ത്യയില്‍ ആദ്യമായി ഒരു രാഷ്ട്രീയപാര്‍ട്ടി തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോവല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നു. കോണ്‍ഗ്രസാണ് അതിന്റെ ആസ്ഥാനത്തെ ജീവനക്കാര്‍ക്കായി സ്വയം പിരിഞ്ഞുപോവല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കായാണ് ഈ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ പിരിഞ്ഞു പോവാന്‍ താത്പര്യമുള്ള ജീവനക്കാര്‍ക്ക് അതിന് അവസരമൊരുക്കാന്‍ വേണ്ടിയാണ് ഇത് ഏര്‍പ്പെടുത്തുന്നതെന്ന് എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍ എഐസിസിയിലുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വയം പിരിഞ്ഞുപോവല്‍ പദ്ധതി നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+