ഒസാമ ഇന്ത്യയിലേക്കു കടന്നേയ്ക്കുമെന്ന് യു.എസ്.
ദില്ലി: അല്‍ ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന് ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പു നല്കി.
ഈ ലക്ഷ്യവുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യിലെ ഒരു ഉന്നതോദ്യോഗസ്ഥന് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തി. ഉസാമ ഇന്ത്യയിലെത്തിയാല്‍ അയാളെ വലയിലാക്കാന്‍ തങ്ങളോടൊപ്പം സംയുക്ത സൈനിക നീക്കത്തിനു തയ്യാറാവണമെന്ന് ഈ ഉദ്യോഗസ്ഥന് കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായി നടത്തിയ ചര്‍ച്ചയില്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. വിദേശ മന്ത്രാലയ വൃത്തങ്ങള്‍തന്നെയാണ് നവംബര്‍ ഒന്ന് തിങ്കളാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയുമായി സഹകരിക്കുന്നതിനു പകരമായി ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ താല്‍പ്പര്യമുള്ള അഫ്ഗാനിസ്താന് പോലുള്ള വിഷയങ്ങളിലെ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറാമെന്നും എഫ്.ബി.ഐ. ഉദ്യോഗസ്ഥന് വാഗ്ദാനം ചെയ്തു.
ഇന്ത്യയുടെയും പാകിസ്താന്റെയും ചൈനയുടെയും അതിര്‍ത്തികള്‍ ഒത്തുചേരുന്ന ഭാഗത്ത് ഉസാമയെ കണ്ടതായി രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പാകിസ്താന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്.ബി.ഐ. ഉദ്യോഗസ്ഥന് ഇന്ത്യയിലെത്തിയത്. അദ്ദേഹം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്(റോ), ഇന്റലിജന്‍സ് ബ്യൂറോ, അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്.) ഇന്ത്യാ ടിബറ്റ് അതിര്‍ത്തി പോലീസ് (ഐ.ടി.ബി.പി.) എന്നിവയിലെ ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തി. ഉസാമയുടെ പുതിയ വീഡിയോ ടേപ്പ് പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് അപ്പോള്‍ത്തന്നെ അമേരിക്കയ്ക്കു വിവരമുണ്ടായിരുന്നതായി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications